തിരുവനന്തപുരം:നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കാര്യാലയവും എനർജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഊർജതന്ത്ര 2021'ന്റെ ഭാഗമായി എ.സി.ഇ മാക്കത്തോൺ നടത്തും.ഈ പരിപാടിയുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ് യൂണിറ്റുകൾ,വിദ്യാർത്ഥികൾ,അദ്ധ്യാപകർ തുടങ്ങിയവർ 5 മത്സര ഇനങ്ങളിലായി പങ്കെടുക്കും.സുസ്ഥിര വികസനത്തിനായുള്ള 2030 അജൻഡയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏഴാമത്തെ അജൻഡയായ 'അഫോഡബിൾ ക്ലീൻ എനർജി' ആസ്പദമാക്കിയാണ് മത്സരങ്ങൾ.പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദഗ്ദ്ധർ ക്ലാസുകളും സാങ്കേതിക സഹായവും നൽകും. ജിസ്‌ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും https://acemakathon.nsskerala.org/ എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012575788, 8078180780, 9074018850