quiz

തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ കോർപ്പറേറ്റ് ആർ ആന്റ് ഡി സെന്റർ (സി.ആർ.ഡി.സി) ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി

'ഭൂമിയിലെ ജീവജാലങ്ങളിൽ ശാസ്ത്രത്തിന്റെ സ്വാധീനം' എന്ന വിഷയത്തിൽ

ജില്ലാ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസ രചന (മലയാളത്തിലും ഇംഗ്ലീഷിലും), പോസ്റ്റർ നിർമ്മാണം മേഖലകളിൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ളവർ ജൂനിയർ ലെവലിലും എട്ട് മുതൽ പത്താം ക്ലാസ് വരെ സീനിയർ ലെവലിലുമായാണ് എൻട്രികൾ സ്വീകരിക്കുക.

അവസാന തീയതി 24. ഒരു സ്‌കൂളിൽ നിന്ന് പരമാവധി 12 എൻട്രികൾ മാത്രം. ഒരു വിദ്യാർത്ഥി ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാവൂ. ഉപന്യാസം 1000 വാക്കുകളിൽ കവിയരുത്. പോസ്റ്റർ എ 4 വലുപ്പമുള്ളതായിരിക്കണം. താത്പര്യമുള്ളവർ hllnsd2022@gmail.com എന്ന ഇ മെയിൽ വഴി പേര് രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് 28 ന് തിരുവനന്തപുരം ആക്കുളം എച്ച്.എൽ.എൽ സി.ആർ.ഡി.സി ഹാളിൽ നടക്കുന്ന ദേശീയ ശാസ്ത്രദിന ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും. എച്ച്.എൽ.എൽ സി ആൻഡ് എം.ഡി കെ. ബെജി ജോർജ് ഐ.ആർ.ടി.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ഐ.ഐ.എസ്.ഇ.ആർ (ഐസർ) കെമിസ്ട്രി വിഭാഗം പ്രൊഫ. കാന എം. സുരേശൻ 'ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2724330.