h

ആറാട്ട് സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ .ഫേസ്‌ബുക്ക് ലൈവിലൂടെയാണ് മോഹൻലാൽ നന്ദി അറിയിച്ചത്. 'ആറാട്ട്" എന്ന പേര് ഇട്ടതു തന്നെ ഒരു ഉത്സവത്തിന്റെ പ്രതീതി സിനിമയ്ക്കുള്ളതുകൊണ്ടാണ് .Un realistic entertainer എന്നാണ് ആ സിനിമയെക്കുറിച്ച് ഞങ്ങൾ പറഞ്ഞിരിക്കുന്നത്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയേറ്ററുകൾ വീണ്ടും ഉണർന്ന് പ്രവർത്തിക്കുന്ന സമയമാണ്. ആ സമയത്ത് എന്നെ ഇഷ്ടപ്പെടുന്ന മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്കുവേണ്ടി ഞങ്ങൾ തയാറാക്കി തന്നിരിക്കുകയാണ് .എ.ആർ. റഹ്‌മാനോട് വളരെ അധികം നന്ദി ഞങ്ങൾ പറയുന്നു. ബി. ഉണ്ണിക്കൃഷ്ണൻ സാധാരണയായി ചെയ്യാറുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു എന്റർടെയ്നറായണ് ആറാട്ട്. കൂടുതൽ നല്ല സിനിമകളുമായി ഞാൻ വീണ്ടും വരുന്നുണ്ട്. ഒരു കാര്യം കൂടി പറയാനുണ്ട്. 'നേനു ചാല ഡെയിഞ്ചറസു.'