
മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്കേർട്ടും അണിഞ്ഞ് ആരാധകരുടെ മനം കവർന്ന് ബോളിവുഡ് താരം ദീപിക പദുകോൺ. ദീപികയുടെ പുതിയ ചിത്രമായ ഗ്രെഹ്‌രായിയാന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോൺ ഡിസൈൻ ചെയ്ത ജാക്കറ്റും മിനി സ്കേർട്ടും അണിഞ്ഞത്. ക്രീം നിറത്തിൽ ചെക്ക് ഡിസൈൻ ഡെനിം ട്രക്കർ ജാക്കറ്റാണത്. ജാക്കറ്റിനുള്ളിൽ വൈറ്റ് ടീഷർട്ടും മുട്ടിനൊപ്പം എത്തുന്ന സോക്‌സും ബൂട്‌സും അണിഞ്ഞു. ലൂയി വിറ്റോണിന്റെ തന്നെ ഹാൻഡ് ബാഗും കൈയിലുണ്ട്. ഇതിന് ഏകദേശം 4.5 ലക്ഷം രൂപ വിലവരും.