hh

അപ്പാനി ശരത്ത് നായകനാകുന്ന ബെർനാർഡ് എന്ന ചിത്രത്തിൽ അഞ്ജലി അമീർ നായിക. ദേവപ്രസാദ് നാരായണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും നിർവഹിക്കുന്നത്. ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ലിജു മാത്യുവാണ്. എഡിറ്റിംഗ്: ജെറിൻ രാജു, ആർട്ട്: വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ: ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ്: മിഥുൻ, മേക്കപ്പ്: രതീഷ് രവി, കോസ്റ്റ്യൂം: ബിസ്നി ദേവപ്രസാദ്, ഡിസൈൻ: പ്രേംജിത്ത് നടേശൻ, പി.ആർ.ഒ: പി.ശിവപ്രസാദ്‌.