
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
ഈ ദിവസം ശിവനെ ആരാധിക്കുന്ന ഭക്തരുടെ ദുരിതങ്ങൾ ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം. ഓരോ രാശിക്കാരും ശിവരാത്രി ദിനത്തിൽ ആരാധനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ പറയുന്നു.
1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4)
മഹാ ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രത്തില്‍ പോയി ശിവന് പാലഭിഷേകം ചെയ്യുകയും എരിക്കിൻ പൂക്കളും, കൂവള ഇലകളും ശിവന് സമര്‍പ്പിക്കുകയും വേണം. കൂടാതെ, ഈ രാശിക്കാർ ശിവരാത്രി ദിനത്തില്‍ "ഓം നമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
2. ഇടവം രാശി (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
മഹാ ശിവരാത്രിയില്‍ ഗംഗാ ജലത്തില്‍ ശിവലിംഗത്തെ അഭിഷേകം ചെയ്യുകയും പൂക്കളും ഇലകളും അര്‍പ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് "'ഓംനമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
3. മിഥുനം രാശി (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനം രാശിക്ക് ശിവനെ തേനും പാലും ഉപയോഗിച്ച് അഭിഷേകം ചെയ്യുകയും കൂവളത്തിലകള്‍ അര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ ഈ രാശിക്കാർ "ഓം നമോ ഭഗവദതേ രുദ്രായ നമ:" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
4. കർക്കടക രാശി (പുണർതം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിചക്രക്കാര്‍ ശിവലിംഗത്തില്‍ പഞ്ചാമൃത അഭിഷേകം നടത്തുകയും ശിവന് കൂവളത്തിലകള്‍ അര്‍പ്പിക്കുകയും ശിവപഞ്ചാക്ഷരി "ഓം നമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
5. ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാര്‍ക്ക് മഹാ ശിവരാത്രി ദിനത്തില്‍ ശിവനെ ഗംഗാ ജലത്തില്‍ അഭിഷേകം ചെയ്യുകയും ശിവന് വെളുത്ത അരളിപ്പൂവ് കൊണ്ട് പൂജിക്കുകയും ചെയ്യുക. ഇത് കൂടാതെ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കുടുംബ ഐശ്വര്യം വർദ്ധിക്കും.
6. കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് മഹാ ശിവരാത്രി ദിനത്തില്‍ ശിവനെ പാലും നെയ്യും ഉപയോഗിച്ച് അഭിഷേകം ചെയ്യണം. തുടര്‍ന്ന് മഞ്ഞ അരളി പുഷ്പവും കൂവള ഇലകളും ശിവന് സമര്‍പ്പിക്കുക. ഒപ്പം മഹാ ശിവരാത്രി ദിനത്തില്‍ "ഓം നമോ ഭഗവതേ രുദ്രായ നമ:" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
7. തുലാം രാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4 )
തുലാം രാശിക്കാർ മഹാ ശിവരാത്രിയില്‍ പാല്‍ ഉപയോഗിച്ച് ശിവലിംഗത്തെ അഭിഷേകം ചെയ്യുക, എരുക്ക് പുഷ്പം അര്‍പ്പിക്കുക. "ഓം നമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
8. വൃശ്ചികം രാശി ( വിശാഖം 1/4, അനിഴം, കേട്ട)
വൃശ്ചികം രാശിക്കാര്‍ മഹാ ശിവരാത്രി ദിനത്തില്‍ ശിവന് പാലഭിഷേകം ചെയ്യാവുന്നതാണ്. ജമന്തി പുഷ്പം, കൂവളത്തിന്റെ ഇലകള്‍, എരിക്ക് എന്നിവയാല്‍ ശിവനെ അലങ്കരിക്കുകയും "ഓം നമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
9. ധനു രാശി ( മൂലം, പൂരാടം, ഉത്രാടം 1/4)
ധനുരാശിക്കാര്‍ മഹാ ശിവരാത്രിയില്‍ കുങ്കുമ ഗംഗാ വെള്ളത്തില്‍ ശിവനെ അഭിഷേകം ചെയ്യുകയും ചുവപ്പും മഞ്ഞയും പൂക്കള്‍ ശിവന് സമര്‍പ്പിക്കുകയും വേണം. " ഓം തത്പുരുഷായ വിദ്യാമഹേ മഹാദേവയ ദീമഹി തന്നോ രുദ്ര പ്രചോദയാത് " എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
10. മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 )
മകരം രാശിക്കാര്‍ ശിവലിംഗത്തെ ഗംഗാ ജലത്തിൽ അഭിഷേകം ചെയ്യുക, ശിവന് നീല പൂക്കള്‍ അര്‍പ്പിക്കുക ഒപ്പം "ഓം നമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
11. കുംഭം രാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 )
കുംഭ രാശിചിഹ്നങ്ങള്‍ ശിവലിംഗത്തിന് പഞ്ചാമൃത അഭിഷേകം നടത്തുകയും ശിവന് താമരപ്പൂവും ധാരയും അര്‍പ്പിക്കുകയും ചെയ്യുക. "ഓം നമ:ശിവായ" എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.
12. മീനം രാശി ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )
മീനം രാശിക്കാര്‍ കുങ്കുമവും പാലും ചേര്‍ന്ന മിശ്രിതം കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്യണം. എന്നിട്ട് നെയ്യ്, തേന്‍ എന്നിവ ഉപയോഗിച്ച് അഭിഷേകം ചെയ്ത് മഞ്ഞ റോസ് ദളങ്ങളും കൂവള ഇലകളും ഉപയോഗിച്ച് പൂജിക്കുകയും ചെയ്യണം.
"ഓം തത്പുരുഷായ വിദ്മഹേ മഹാദേവയ ധീമഹി തന്നോ രുദ്ര പ്രചോദയാത് " എന്ന മന്ത്രം ചൊല്ലുകയും ശിവനെ ആരാധിക്കുകയും ചെയ്യുക.