
വെല്ലിംഗ്ടൺ: സമുദ്രത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഗോസ്റ്റ് ഷാർക്ക് കുഞ്ഞിനെ ന്യൂസിലൻഡിൽ കണ്ടെത്തി. ന്യൂസീലന്‍ഡിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്ഫറിക് റിസർച്ചിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് അടുത്ത കാലത്തായി മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞിനെ കണ്ടെത്തിയത്. അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഗോസ്റ്റ് ഷാർക്ക് കുഞ്ഞിനെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പ്രായം ചെന്ന ഗോസ്റ്റ് ഷാർക്കുകളെ മാത്രമെ സാധാരണയായി കാണാൻ സാധിക്കൂ.
ഗോസ്റ്റ് ഷാർക്കിന്റെ വളർച്ചാഘട്ടങ്ങളെ കുറിച്ച് പഠിക്കാൻ ഈ കണ്ടെത്തൽ ഉപയോഗപ്പെടും.
ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.
പ്രായമുള്ള പ്രേതസ്രാവുകളിൽ നിന്ന് ഏറെ വ്യത്യസ്തരാണ് ഇവയുടെ കുഞ്ഞുങ്ങൾ. ഇവ വ്യത്യസ്ത സ്വഭാവ സവിശേഷത പ്രകടിപ്പിക്കാറുള്ളതിനാൽ തന്നെ ഈ കണ്ടെത്തൽ വളരെയധികം പ്രധാനപ്പെട്ടതാണ്. ഗോസ്റ്റ് ഷാർക്കുകളെന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയ്ക്ക് സ്രാവുകളുമായി യാതൊരു വിധ ബന്ധവുമില്ല. കടലിന്റെ ആഴങ്ങളിലാണ് വാസമുറപ്പിക്കാറുള്ളതെങ്കിലും വളരെ അപൂർവമായി ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.
കടലിന്റെ ആഴമേറിയ ഭാഗത്ത് വസിക്കുന്ന ഇത്തരം സമുദ്രജീവികളെ കുറിച്ച് പഠിക്കുന്നത് ശ്രമകരമാണ്. ആഴക്കടൽ സമുദ്ര ജീവികളുടെ എണ്ണത്തെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതിനിടെ ആകസ്മിമായിട്ടാണ് പ്രേതസ്രാവിന്റെ കുഞ്ഞിനെ കണ്ടെത്തിയത്
-ഡോ ബ്രിട്ട് ഫിനുച്ചി
ഗവേഷണ സംഘാംഗം