
മുംബയ്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടി കാവ്യ തപറിനെ ജുഹു പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലർച്ചെ ഒരു മണിക്കാണ് സംഭവം.
പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറിൽ മറ്റു രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.
മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ട കാവ്യ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇതിനിടയിൽ കാവ്യ പൊലീസിനെ ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.
സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത കാവ്യയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.