train

പാട്ന: ബീഹാറിൽ മധുബനിയി മധുബനി റെയൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന സ്വതന്ത്ര സേനാനി സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിന്റെ കോച്ചുകൾക്ക് തീപിടിച്ചു. യാത്ര അവസാനിപ്പിച്ച ട്രെയിൻ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം പത്ത് മണിയോടെ തന്നെ തീ അണയ്ക്കാനായെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ റെയിൽവെ അന്വേഷണം തുടങ്ങി.