kk

പ്രോട്ടീൻ സമ്പന്നമായ കോഴിയിറച്ചി ചെറുപ്പം മോഹിക്കുന്നവരുടെ ആത്മവിശ്വാസം കൂട്ടുമെന്ന കാര്യം ഉറപ്പാണ്. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള പ്രോട്ടീൻ നമ്മുടെ പേശികളെ ആരോഗ്യവും ഉറപ്പുമുള്ളതാക്കി തീർക്കും. ആഴ്ചയിൽ ഒരു ദിവസം ചിക്കൻ സൂപ്പ് കഴിച്ചാൽ ഇരട്ടി ഗുണം ലഭിക്കും. ഒപ്പം രോഗപ്രതിരോധശേഷിയും വർദ്ധിക്കും. കൂടാതെ ധാരാളം കാൽസ്യം, ഫോസ്‌ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളെ സംരക്ഷിക്കും.അമിതമായ ടെൻഷനും ഇതിലൂടെ ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും ഒഴുവാക്കാൻ കോഴിയിറച്ചിയിലുള്ള വിറ്റാമിൻ ബി 5, ട്രിപ്‌റ്റോഫാനും സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.സന്‌ധിവാതത്തിനുള്ള സാദ്ധ്യത കുറയ്‌ക്കാനും കോഴിയിറച്ചിക്ക് കഴിവുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് , പൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയാരോഗ്യത്തിനും ഉത്തമാണ്. എന്നാൽ ബ്രോയിലർ ചിക്കൻ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ല. കറിയാക്കി കഴിക്കുന്നതാണ് ആരോഗ്യകരം. പാകം ചെയ്യുന്നതിന് മുൻപ് ഇറച്ചിയിലെ അമിതമായുള്ള കൊഴുപ്പ് നീക്കാൻ മറക്കരുത്. ചിക്കൻ ബ്രെസ്‌റ്റ് ആണ് ഏറ്റവും നല്ലതാണ്.