
മുംബയ് : ഈ മാസം 24ന് തുടങ്ങുന്ന ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ട്വന്റി-20 മത്സര പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തി. കഴിഞ്ഞ ജൂലായിലെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം ആദ്യമായാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. ഈ സീസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു ഇന്ത്യൻ കുപ്പായത്തിൽ 10 ട്വന്റി-20കളും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്.
മൂന്ന് ട്വന്റി-20കളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ളത്. രോഹിത് ശർമ്മയാണ് രണ്ട് പരമ്പരകളിലും ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് നായകനായി രോഹിതിന്റെ ആദ്യ പരമ്പരയാണിത്.