cm

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ശിഷ്ടകാലം ജയിൽ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

വലിയൊരു നിക്ഷേപം വരുമ്പോൾ, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ഒരു തുക നിശ്ചയിച്ച് അത് തനിക്ക് വേണമെന്ന് പറയാൻ മടി കാണിക്കാത്ത ചിലർ കേരളത്തിലുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. അഴിമതിക്കാർക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ല, അതിനാണല്ലോ ജയിൽ. അവിടെ പോയി സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരും. ജനങ്ങളാണ് ഏത് സർക്കാരിന്‍റെയും യജമാനൻമാരെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ മുന്നറിയിപ്പ് നൽകിയത്. ദ്ദേശ