aap-councilor

ന്യൂഡൽഹി: ആം ആദ്മി പാർട്ടി കൗൺസിലറെ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ദൽഹി മുനിസിപ്പൽ കൗൺസിലിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ഗീത റാവത്ത്, സഹായി ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.

കൗൺസിലറുടെ ഓഫിസിനടുത്ത് കടല വിറ്റിരുന്ന ആളാണ് പരാതി നൽകിയത്. കൗൺസിലറുടെ ഓഫീസിന്റെ സമീപത്തായി കട നിർമിക്കുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.

സംഭവത്തിൽ കൗൺസിലർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.ബി.ഐ ഈ കേസ് യാതൊരു പക്ഷപാതവുമില്ലാതെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.എ.പി വക്താവ് പറഞ്ഞു.