iit

അബുദാബി:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി യു.എ.ഇയിലും സ്ഥാപിക്കുമെന്നറിയിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഒപ്പുവച്ച ഇന്ത്യ - യു.എ.ഇ കരാർ പ്രകാരമാണിത്. ഇതാദ്യമായാണ് രാജ്യത്തിന് പുറത്ത് ഐ.ഐ.ടി സ്ഥാപിക്കുന്നത്. ഇന്ത്യയിലെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.ഐ.ടികൾ. ആകെ 23 ഐ.ഐ.ടികളാണ് ഇന്ത്യയിലുള്ളത്. ഇതിൽ ഡൽഹി, ബോംബെ, ഖരക്പൂർ, മദ്രാസ് എന്നീ ഐ.ഐ.ടികൾ ലോകപ്രശസ്തമാണ്. കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ യു.എ.ഇ മന്ത്രിമാരായ അബ്ദുള്ള ബിൻ ടോക്ക് അൽ മാരി,​ താനി ബിൻ അഹ്‌മ്മഗ് അൽ സയോദി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വ്യാപാര കരാറിൽ ഒപ്പുവച്ചത്.ഇരു രാജ്യങ്ങളും ചേർന്ന് ഇന്ത്യ - യു.എ.ഇ സാംസ്കാരിക കൗൺസിൽ സ്ഥാപിക്കുമെന്നും അറിയിച്ചു. പരസ്പരം ക്ലീൻ എനർജി പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനായി ഇരു രാജ്യങ്ങളും ചേർന്ന് ഹൈഡ്രജൻ ടാസ്ക് ഫോഴ്സ്

സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.