ioc

മുംബയ് : 2023ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ സെഷൻ മുംബയ്‌യിൽ നടക്കും. 40 കൊല്ലത്തിന് ശേഷമാണ് ഇന്ത്യ ഒരു ഐ.ഒ.സി സെഷന് വേദിയാകുന്നത്.

101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന അന്താരാഷ്ട്ര ഒളിമ്പിക് രാജ്യങ്ങളുടെ വാർഷിക യോഗമാണ് ഐ.ഒ.സി സെഷൻ. ഒളിമ്പിക് ചാർട്ടർ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐ.ഒ.സി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്‌സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെ ആഗോള ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് ഈ യോഗത്തിലാണ് ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നത്.1983ലാണ് ഇതിന് മുമ്പ് ഇന്ത്യ ഐ.ഒ.സി മീറ്റിംഗിന് ആതിഥേയത്വം വഹിച്ചത്. 2023-ലെ വേനൽക്കാലത്ത് നടക്കുന്ന സെഷൻ ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററാായ മുംബയ്‌യിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കും.

40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്‌സ് മൂവ്‌മെന്റ് ഇന്ത്യയിലേക്ക് തിരിച്ചെത്തി. 2023 ൽ മുംബൈയിൽ ഐ.ഒ.സി സെഷൻ സംഘടിപ്പിക്കാനുള്ള ബഹുമതി ഇന്ത്യയെ ഏൽപ്പിച്ചതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഞാൻ നന്ദി പറയുന്നു

- നിത അംബാനി,ഐ.ഒ.സി അംഗം