blasters

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ഓരോ ഗോളുകളടിച്ച് കേരള ബ്ളാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും ഒപ്പത്തിനൊപ്പം. പ്രതിരോധത്തിൽ ബ്ളാസ്റ്റേഴ്സ് മികവ് പുലർത്തിയപ്പോൾ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത് എ ടി കെ ബഗാനാണ്. എങ്കിലും ബ്ളാസ്റ്റേഴ്സ് മുന്നേറ്റനിരക്കാരായ ഡയസിന്റെയും വാസ്ക്വസിന്റെയും ലോംഗ് റേഞ്ചറുകൾ പലപ്പോഴും തലനാരിഴയ്ക്കാണ് ഗോളാകാതെ കടന്നുപോയത്.

പത്ത് മിനിട്ടിനുള്ളിൽ തന്നെ ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചിരുന്നു. ആദ്യം മുന്നിലെത്തിയത് ബ്ളാസ്റ്റേഴ്സായിരുന്നു. ആറാം മിനിട്ടിൽ എ ടി കെ ബഗാനെതിരെ അനുവദിച്ച ഫ്രീകിക്കിൽ നിന്ന് ക്യാപ്ടൻ അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിക്കുന്നത്. ഫ്രീ കിക്ക് എടുത്ത ലൂണ എ ടി കെ ബഗാന്റെ ഡിഫൻഡർമാരുടെ തലയ്ക്ക് മുകളിലൂടെ പന്ത് പായിച്ചപ്പോൾ കൊൽക്കത്തയുടെ ഗോൾകീപ്പർ അമരീന്ദ‌ർ സിംഗിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഒരു മിനിട്ടിനുള്ളിൽ കൊൽക്കത്ത തിരിച്ചടിച്ചു. ഓപ്പൺ പ്ലേ ഗോളിലൂടെ ഡേവിഡ് വില്ല്യം ആണ് എ ടി കെയെ മുന്നിലെത്തിച്ചത്.

റഫറിയിംഗ് പാളിച്ചകളും മത്സരത്തിൽ നിഴലിട്ട് നിന്നു. ഡയസിനെ പെനാൽട്ടി ബോക്സിനുള്ളിൽ വീഴ്ത്തിയെന്നാരോപിച്ച് ബ്ളാസ്റ്റേഴ്സ് താരങ്ങൾ റഫറിയെ സമീപിച്ചിരുന്നെങ്കിലും റഫറി അനുവദിച്ചില്ല. എ ടി കെ ബഗാന് വേണ്ടി ലിസ്റ്റൺ കൊളാക്കോ മികവ് പുല‌ർത്തി.

Adrian Luna scores a 𝓰𝓸𝓵𝓪𝔃𝓸 with a stunning free-kick! 🤌👏

Watch the #KBFCATKMB game live on @DisneyPlusHS - https://t.co/wIv3PtACyW and @OfficialJioTV

Live Updates: https://t.co/jB8ojZ7IDv#HeroISL #LetsFootball pic.twitter.com/DhZJGg54fz

— Indian Super League (@IndSuperLeague) February 19, 2022