
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ എച്ച്.ആർ.ഡി.എസിന് എതിരെ കേസ്.. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ നല്‍കിയതിന് എതിരെയാണ് പട്ടികജാതി പട്ടികവർഗ കമ്മിഷൻ കേസെടുത്തത്.
ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടര്‍, എസ്.പി എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി എച്ച്.ആർ.ഡി.എസ് സ്വപ്ന സുരേഷിനെ നിയമിച്ചത്. .