
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും യുവാവ് ചാടിപ്പോയി. ഇന്ന് വെെകിട്ടാണ് ബാത്ത്റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് 21 കാരൻ ചാടിപ്പോയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ട് അന്തേവാസികൾ ഇവിടെ നിന്നും ചാടിപ്പോയിരുന്നു. പിന്നീടിവരെ മലപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.