
മോസ്‌കോ: യുക്രെയിനുമായി ഏതുസമയത്തും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന മുന്നറിയിപ്പുകൾക്കിടെ അതിർത്തിയിൽ പ്രകോപനവുമായി റഷ്യ. ഹൈപ്പര്‍സോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റഷ്യൻ ഭരണകൂടം അവകാശപ്പെട്ടു. . എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനം കൈവരിച്ചുവെന്നും . ശത്രുവിനെതിരായ ആക്രമണം മികച്ചതാക്കുമെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത്ഉപകരിക്കുമെന്നും റഷ്യന്‍ ജനറല്‍ സ്റ്റാഫ് തലവന്‍ വലേറി ജെറാസിനോവ് പറഞ്ഞു.
അതേസമയം യുക്രെയിൻ ന് അതിര്‍ത്തിയിലെ വ്യോമതാവളത്തിലെ റഷ്യന്‍ പോര്‍ വിമാനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങൾ പുറത്തുവന്നു. മാക്‌സര്‍ ടെക്‌നോളജീസാണ് ഇവയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. യുക്രെയിനിലെ തന്ത്രപ്രധാനമായ അഞ്ച് മേഖലകള്‍ക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാഫന്‍ റഷ്യ തുടങ്ങിയ മേഖലകളിലെ ചിത്രങ്ങളാണിവ.
ഇതിനുടെ യുക്രെയിനില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ സേന സ്ഥിരീകരിച്ചു.റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്ന് യുക്രെയിന്‍ സേന ആരോപിച്ചു. യുക്രൈന്‍ സൈന്യത്തിന്റെ ആരോപണം റഷ്യ നിഷേധിച്ചു. എന്നാല്‍ സംഘര്‍ഷ മേഖലയിലേക്ക് റഷ്യ ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നും വിഘടനവാദികള്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും യൂറോപ്യന്‍ യൂണിയന്റെ സൈനിക വിഭാഗം ആരോപിച്ചു.