kk

തിരുവനന്തപുരം:: നടിയെ ആക്രമിച്ച കേസിൽ ജയിലിലായിരുന്നപ്പോൾ ദിലീപിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ ജയിൽ ഡി.ജി.പിയായിരിക്കെ ദിലീപിന് സൗകര്യങ്ങൾ ചെയ്തു നൽകിയെന്ന് നേരത്തെയും ആർ ശ്രീലേഖയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ വിവാദം മുൻനിർത്തിയുള്ള അവതാരകന്റെ ചോദ്യത്തിനാണ് ശ്രീലേഖയുടെ മറുപടി നൽകിയത്. അവിടെ കണ്ട കരളലയിക്കുന്ന കാഴ്ച്ചയാണ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു മുൻ ജയിൽ ഡി.ജി.പിയുടെ മറുപടി

അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും , ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരയിക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാൻ അത് ചെയ്യും. മൂന്നാം മുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.