
ഹൈദരാബാദ് : ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പ്രൈം വോളിബാൾ ലീഗിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ച് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് സെമിഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്‌കോർ: 7-15, 151-0, 15-13, 15-14, 10-15. അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി അഹമ്മദാബാദ് പട്ടികയിൽ ഒന്നാമതെത്തി. അഹമ്മദാബാദ് ഡിഫൻഡേഴ്‌സിന്റെ ഷോൺ ടി ജോണാണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് മത്സരങ്ങൾ ജയിച്ച കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇന്ന് വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസ്, ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.