epl

ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടപ്പോരിൽ ഏറ്രവും മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിയെ ടോട്ടനം തകർത്തപ്പോൾ നോർവിച്ചിനെ കീഴടക്കി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂൾ ചാമമ്പ്യൻ പ്രതീക്ഷകൾ സജീവമാക്കി. ഇന്നലെ സിറ്റിയുടെ തട്ടകത്തിൽ നടന്ന ത്രില്ലർ മത്സരത്തിൽ അവസാന നിമിഷം ഹാരികേൻ നേടിയ ഗോളിലൂടെയാണ് ടോട്ടൻഹാം ഹോട്ട്‌സ്പർ 3-2ന്റെ ഗംഭീര ജയം സ്വന്തമാക്കിയത്.

4-ാം മിനിട്ടിൽ സണ്ണിന്റെ പാസിൽ കുളുസേവ്‌സ്കി നേടിയ ഗോളിൽ ടോട്ടനം ലീഡെടുത്തു. 33-ാം മിനിട്ടിൽ റീബൗണ്ട് ഗോളാക്കി ഗുണ്ടോഗൻ സിറ്റിയെ ഒപ്പമെത്തിച്ചു. 59-ാം മിനിട്ടിൽ കേൻ ടോട്ടനത്തെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ക്രിസ്റ്റ്യൻ റൊമീറോയുടെ ഹാൻഡിന് വാറിന്റെ സഹായത്താൽ ലഭിച്ച പെനാൽറ്റി ഗോളാക്കി റിയാദ് മെഹ‌രസ് 92-ാം മിനിട്ടിൽ സിറ്റിയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ 97-ാം മിനിട്ടിൽ കുളുസേവ്‌സ്കിയുടെ ക്രോസ് തലകൊണ്ട് ഗോളാക്കി കേൻ ടോട്ടനത്തിന് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു.

മറ്രൊരു മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് ലിവർപൂൾ ജയം സ്വന്തമാക്കിയത്. നാല് ഗോളും പിറന്നത് രണ്ടാം പകുതിയിലാണ്. 48-ാം മിനിട്ടിൽ റാഷിക്കയിലൂടെ നോേർവലിച്ച് മുന്നിലെത്തി. എന്നാൽ സാഡിയോ മാനെ,​ മൊഹമ്മദ് സല,​ ലൂയിസ് ഡിയാസ് എന്നിവർ 64,​67,​81 മിനിട്ടുകളശിൽ നേടിയ ഗോളിൽ ജയം ലിവർപ്പൂൾ തട്ടിയെടുക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിൽ ഒന്നാം സ്ഥാനത്തുള്ള സിറ്രിയുമായുള്ള പോയിന്റകലം ആറായി കുറയ്ക്കാനും ലിവറിനായി. 26 മത്സരങ്ങളിൽ നിന്ന് സിറ്റിയ്ക്ക് 63ഉം 25 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 57 പോയിന്റുമാണുള്ളത്. ചെൽസി 1-0ത്തിനെ ക്രിസ്റ്റൽപാലസിനേയും ആഴ്സനൽ ബ്രെന്റ്ഫോർഡിനേയും കീഴടക്കി.