coins-

വലിയ തുകയുടെ സാധനങ്ങൾ വാങ്ങുന്നതിനായി തുക ചില്ലറ രൂപത്തിൽ കൊണ്ടുവരുന്നവരുണ്ട്. ഇവരിൽ പലരും കാഷ്യർമാർക്ക് ഒരു പണി കൊടുക്കുക എന്ന ഉദ്ദേശത്തിലാവും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തനാണ് ആസാം സ്വദേശിയായ യുവാവ്. കഷ്ടപ്പെട്ട് സമ്പാദിച്ച തുകയിൽ നിന്നും മിച്ചം പിടിച്ച് സൂക്ഷിച്ച ചില്ലറ തുട്ടുകളുമായാണ് ഇയാൾ സുസുക്കിയുടെ ഷോറൂമിലെത്തിയത്.

ഏറെ നാളായി കൊതിച്ചിരുന്ന സ്‌കൂട്ടർ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് എത്തിയത്. 2,5, 10 രൂപയുടെ നാണയങ്ങളാണ് ഇയാൾ സ്‌കൂട്ടറിന് പകരമായി നൽകിയത്. മൂന്ന് വലിയ കുട്ടകളിലാണ് നാണയം ഷോറൂമിൽ സൂക്ഷിച്ചിരിക്കുന്നത്. ദിവസവും കുടുക്കയിൽ ചെറിയ തുട്ടുകൾ സൂക്ഷിച്ച് വച്ചാണ് പുത്തൻ സ്‌കൂട്ടർ വേണമെന്ന മോഹം സ്വന്തമാക്കിയത്. യുവാവിന്റെ ഈ സമ്പാദ്യശീലം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.