atmik

ഹൃദയം എന്ന ചിത്രത്തിലെ അരുൺ (പ്രണവ് മോഹൻലാൽ)-നിത്യ(കല്യാണി പ്രിയദർശൻ) ദമ്പതികളുടെ മകനായി അഭിനയിച്ച ആത്മിക് അമൽ ദേവാംശിന് അടുത്തിടെയാണ് രണ്ട് വയസ് പൂർത്തിയായത്. മിക്ക് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ രണ്ടുവയസുകാരൻ ചില്ലറക്കാരനല്ല. ഓർമശക്തിയിൽ റെക്കാർഡ് ജേതാവാണ് ഈ കൊച്ചുമിടുക്കൻ.

ഒരു വയസും പത്ത് മാസവും പ്രായമുള്ളപ്പോഴാണ് കുട്ടി ഇന്ത്യ ബുക് ഒഫ് റെക്കാർഡ്‌സിൽ ഇടം നേടിയത്. വാഹനങ്ങൾ, മൃഗങ്ങൾ തുടങ്ങി 20 വിഭാഗങ്ങളിലായി 300 ചിത്രങ്ങളുടെ പേര് തിരിച്ചറിഞ്ഞാണ് മിക്ക് റെക്കാർഡ് നേടിയത്.

വെറും ഒൻപത് മാസം പ്രായമുള്ളപ്പോൾ പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്ത തരം ചിത്രങ്ങളുടെ പേര് മാതാപിതാക്കൾ പറഞ്ഞുകൊടുത്തിരുന്നു. ഇതൊക്കെ ഓർത്തുവയ്ക്കുന്നുണ്ടെന്ന് മനസിലായതോടെ ഇന്ത്യ ബുക് ഒഫ് റെക്കാർഡിനായി അപേക്ഷ സമർപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ ഗിരീഷും ആതിരയും കൊച്ചിയിൽ മിൽ ചാംപ്‌സ് പ്രോപ്പർട്ടീസ് എന്ന കമ്പനി നടത്തുകയാണ്.