
ദാമ്പത്യ ജീവിതത്തിൽ സെക്‌സിന് വലിയ പ്രാധാന്യമാണ്. മാനസിക സമ്മർദ്ദം അകറ്റുന്നത് മുതൽ നിരവധി ഗുണങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിലൂടെ കിട്ടും. എന്നാൽ പുരുഷനായാലും സ്ത്രീക്കായാലും ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെയുണ്ട്.
അത്തരത്തിൽ ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോകുന്ന പുരുഷനാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പോൺ വീഡിയോകൾ കണ്ട് നിരവധി തെറ്റിദ്ധാരണകൾ പല പുരുഷന്മാർക്കുമുണ്ട്. ഇത്തരം വീഡിയോകളിൽ മുക്കാൽ മണിക്കൂറൊക്കെ തുടർച്ചയായി സെക്‌സിൽ ഏർപ്പെടുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ലൈംഗിക ബന്ധം ആരംഭിച്ച് ചുരുങ്ങിയ മിനിട്ടുകൾക്കുള്ളിൽ സ്ഖലനം സംഭവിക്കും.
ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ പലപ്പോഴും ആദ്യ തവണ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നെന്ന് വരില്ല. എങ്കിലും നിരാശപ്പെടരുത്. ഇത് സാധാരണയാണ് എന്ന് ചിന്തിക്കുക. വീണ്ടും വീണ്ടും ചെയ്യുമ്പോൾ ശരിയായിക്കൊള്ളും.
മറ്റൊരു കാര്യം ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചാണ്. സെക്‌സ് വീഡിയോകളിൽ കാണുന്നതുപോലെ നിങ്ങളുടെ ലിംഗം വലുതല്ലെന്നോർത്ത് നിരാശ വേണ്ട. വളരെ ചെറിയ ലിംഗമല്ലെങ്കിൽ പേടിക്കാനൊന്നുമില്ല. ഗർഭധാരണം ഉണ്ടാകാതിരിക്കാൻ ചിലർ രണ്ട് കോണ്ടം ധരിച്ച് ബന്ധപ്പെടും. എന്നാൽ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. സെക്‌സിനിടയിൽ കോണ്ടം ഊരിപ്പോകാനുള്ള സാദ്ധ്യതയും കൂടുതലാണ്. രതിപൂർവ ലീലകളും പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക.