astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയ്ത് ആരാധിക്കുന്ന പതിവുമുണ്ട്.

വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
ഈ ദിവസം ശിവനെ ആരാധിക്കുന്ന ഭക്തരുടെ ദുരിതങ്ങൾ ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം. ഓരോ നക്ഷത്രക്കാരുടെയും ശിവരാത്രി ദിവസത്തെ നക്ഷത്രഫലം താഴെ പറയുന്നു.

അശ്വതി:

വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, വാക്ക് പാലിക്കാന്‍ സാധിക്കാത്തതു മൂലം ദുരിതങ്ങള്‍ വർദ്ധിക്കും, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും.

ഭരണി:

സംസാരം വളരെ നിയന്ത്രിക്കണം, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും, എല്ലാവരും ശത്രുതയോടെ പെരുമാറും, കോടതിനടപടി നേരിടേണ്ടി വരും ജീവിതത്തിന് മാറ്റം, ഇടപാടുകളിൽ ചതിവ് പറ്റാതെ നോക്കണം.

കാര്‍ത്തിക:

പുതിയ സ്ത്രീ സുഹൃത്തുക്കളെ ലഭിക്കും, ശത്രു ശല്യം കുറയും, പൊതുരംഗത്ത് തന്ത്രപ്രധാന പദവിക്ക് യോഗം,വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം, പുതിയ അറിവുകൾക്കായി പരിശ്രമിക്കും.

രോഹിണി:

പ്രണയബന്ധം ശക്തിപ്പെടും, ഔഷധസേവ നിർത്താനാകും, ജീവിത നിലവാരം മെച്ചപ്പെടുത്തും. വ്യക്തിഗത മികവ് കാണിക്കും, കരാർ ഇടപാടുകൾ വഴി ധനനേട്ടം. കുടുംബത്തിലെ അങ്കലാപ്പുകൾ മാറും.

മകയിരം:

സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം, ബാദ്ധ്യതകള്‍ തീര്‍ക്കും,ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ബന്ധു ജനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.

തിരുവാതിര:

പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തിന്‍റെ സഹായം ഉണ്ടാകും, മനസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, കുടുംബ പിന്തുണ ഉണ്ടാകും, വിജയത്തിലേക്ക് നീങ്ങും, വിശ്വസ്ഥര്‍ ആവശ്യ സമയത്ത് സഹായിക്കും, കലാരംഗത്ത് പ്രത്യക പരിഗണന, ജോലിക്കാർ മുഖേന തൊഴിലിൽ നേട്ടം.

പുണര്‍തം:

ആപത്തുകളിൽ നിന്ന് ദൈവാധീനത്താൽ രക്ഷപെടും, സർക്കാർ ആനുകൂല്യം, ബന്ധുബലം വർദ്ധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും, വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. തർക്കങ്ങൾ പരിഹരിക്കും, പ്രതിസന്ധികൾ താനെ മാറിക്കൊള്ളും.

പുയം:

യാത്രകള്‍ ഗുണകരമാകും, ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദി ലാഭം, ജീവിതം സമാധാനപ്രദമാകും, കുടുബാംഗങ്ങള്‍‍ സ്നേഹത്തോടെ പെരുമാറും, കുടുബത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും.

ആയില്യം:

സംഘര്‍ഷം നിറഞ്ഞ മാനസികാവസ്ഥയ്ക്ക് ശമനം ലഭിക്കും, തൊഴില്‍ രംഗത്തെ ആത്മാർത്ഥത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ മൂലം കൂടുതല്‍ അധികാരം ലഭിക്കും‍ , കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, സഹോദര ഗുണം, കുടുംബ സുഖം, അവിചാരിത ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും.

മകം:

പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആഡംബരത്തിനായി പണം ചെലവഴിക്കും, ലഹരികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക, സന്താനങ്ങളെക്കൊണ്ട് കഷ്ടത അനുഭവിക്കാനിട, അഗ്നി ഭയവും ജലഭയവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉടലെടുക്കും.

പൂരം:

സ്ത്രീകൾ മോശമായി പെരുമാറും, കഴിവതും യാത്രകൾ ഒഴിവാക്കുക, വിവാദപരമായ കൂട്ട് കെട്ടുകൾ ഒഴിവാക്കുക, സ്വന്തം നിലനിൽപ്പ് സംരക്ഷിക്കണം, സഹായിച്ചവര്‍ ശത്രുക്കള്‍ ആകും. വ്യാപാരത്തിൽ പൊരുത്തക്കേടുകൾ, രേഖകൾ നഷ്ടപ്പെടാതെ നോക്കണം.

ഉത്രം:

കടുത്ത നിരാശാ ബോധം ഉണ്ടാകാം, സ്ത്രീകൾക്ക് അലച്ചിലും ജോലിക്കൂടുതലും വർദ്ധിക്കും, ചതിയിൽ പെടാതെ സൂക്ഷിക്കുക, കുടുംബ ഓഹരി കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും, ഉത്തരവുകൾ ലഭിക്കാൻ കാലതാമസം, സാമ്പത്തിക പ്രയാസം അനുഭവത്തിൽ വരും.

അത്തം:

വിവാദങ്ങളിൽ അകപ്പെടരുത്, സ്വസ്ഥതക്കുറവ്, പിടിവാശികൾ ഒഴിവാക്കുക, ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിട, ബന്ധുക്കളുടെ എതിര്‍പ്പുകള്‍, കുടുംബത്തില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം,രക്തദോഷം മൂലമുള്ള അസുഖങ്ങള്‍ക്ക് ഇടവരും.

ചിത്തിര:

പ്രണയത്തിൽ വിജയിക്കാൻ നല്ല ശ്രമം വേണം, കേസുകൾ വഴക്കുകൾ എന്നിവ ഉണ്ടാകും, അയൽക്കാരുമായി കലഹം, മറ്റുള്ളവരുടെ അപ്രീതി വരാതെ നോക്കണം. സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍, വിശ്വാസവഞ്ചന നേരിടേണ്ടി വരും.

ചോതി :

ധനത്തിന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല,രാഷ്ട്രീയ രംഗങ്ങളില്‍ അധികാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും, തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ടി വരും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.

വിശാഖം:

മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, പ്രണയ കാര്യങ്ങിളില്‍ വിജയം, വാക്ക് പാലിക്കാന്‍ സാധിക്കും, അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കും, യാത്ര കൊണ്ട് ഗുണം, സമാധാനം തിരികെ കിട്ടും, സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം, വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടവരും, ദാമ്പത്യസുഖം ലഭിക്കും.

അനിഴം:

കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള കഴിവുണ്ടാകും, നേരത്തെ ചെയ്ത ചില സഹായങ്ങള്‍ ഇപ്പോള്‍ ഗുണം ചെയ്യും, തൊഴില്‍പരമായി ഉന്നതി, സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കും, ആത്മവിശ്വാസക്കൂടുതല്‍ അനുഭവപ്പെടും, വിദേശ യാത്രയ്ക്കുള്ള അവസരങ്ങള്‍ വന്നുചേരും, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

കേട്ട:

വസ്തു തർക്കം പരിഹരിക്കും, ശമ്പള വർദ്ധനവിന് സാദ്ധ്യത, ശത്രു ജയം, സാമ്പത്തിക സഹായം ലഭിക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, അലങ്കാര പണികളിലൂടെ ധനവരവ്. ഭവന വായ്പ ലഭിച്ചേക്കാം, ശുഭപ്രതീക്ഷ വർദ്ധിക്കും, സന്താനത്തിന്റെ മംഗല്യതടസം മാറും.

മൂലം:

ചിരകാലാഭിലാഷം നടപ്പിലാകും, വാഹനയോഗം, ശത്രുക്കളെ തോൽപ്പിക്കും, കുടുബ സ്വത്ത് ലഭിക്കാനിടയുണ്ട്, ദൈവാധീനം വർദ്ധിക്കും, ഉല്ലാസപ്രദമായ സാഹചര്യങ്ങൾ ഉടലെടുക്കും, ആവശ്യത്തിനു മാത്രം പണം ചെലവാക്കുക, യാത്രകൾക്ക് യോഗം, തൊഴിൽ രംഗത്ത് അവിചാരിത ധനനേട്ടം, വിദേശയാത്രാ ശ്രമങ്ങൾ വിജയിക്കും.

പൂരാടം:

ഈശ്വരപ്രാർത്ഥന ഫലം ചെയ്യും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, അപ്രതീക്ഷിത ധനലാഭം, രോഗ ദുരിതങ്ങൾക്ക് ശമനം, നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും, മംഗളകർമങ്ങൾക്ക് നേതൃത്വം വഹിക്കും, കടബാദ്ധ്യതകൾക്ക് ശമനം ലഭിക്കും, നിർമ്മാണ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷം കിട്ടും, സമ്മാനാദികൾ ലഭിക്കും.

ഉത്രാടം:

വൈദ്യരംഗത്ത് പ്രശസ്തിയും ധനവരവും, വിനോദയാത്രകൾ നടത്തും, ലോണുകൾ അനുവദിച്ചു കിട്ടും, എല്ലാ വിഷമങ്ങൾക്കും ശമനം, അകന്നു നിന്നവർ അടുക്കും, ദാമ്പത്യസുഖവും സന്തോഷവും വർദ്ധിക്കും, താൽക്കാലികമായിരുന്ന ജോലി സ്ഥിരമാകും, ഔഷധ സേവ നിർത്താനും രോഗം ഭേദമാകാനും യോഗം.

തിരുവോണം:

കൂടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടും, ബന്ധുക്കളുടെ സഹായത്താൽ കുടുംബ സമാധാനം, പ്രണയബന്ധത്തിൽ നിന്ന് പിൻമാറും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, യാത്രയില്‍ നേട്ടം, ദൈവാനുകൂല്യം, എതിരാളികളുടെ വിമര്‍ശനങ്ങളെ മറികടക്കാനാകും, വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുക, പൊതുജന പിന്തുണ വര്‍ദ്ധിക്കും.

അവിട്ടം:

അന്യദേശ വാസം , ദൂരയാത്ര, ദൈവീക ചിന്ത ഉടലെടുക്കും, രോഗമുക്തി, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടാകുന്ന ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, ആഡംബരത്തിനായി പണം ചെലവഴിക്കും, സ്ത്രീഗുണം, ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തില്‍ വര്‍ദ്ധനവ്‌, വിദേശത്ത് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും.

ചതയം:

ബന്ധുജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ ഉണ്ടാകും, ഔഷധം ഉപയോഗിക്കേണ്ടി വരും, ബാദ്ധ്യതകൾ പ്രയാസപ്പെടുത്തും, കുടുംബതർക്കം വഷളാകും, തൊഴിൽ മാറ്റം, സ്ഥാനചലനം. യാത്രാദുരിതം, പങ്കാളിക്ക് തൊഴിൽ പരാജയം, ധനനഷ്ടം, വിദേശ യാത്ര തടസ്സപ്പെടും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടില്ല.

പൂരുരുട്ടാതി:

സഹോദരില്‍ നിന്നും മനക്ലേശം ഉണ്ടാകും, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കണം, കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ഒഴിവാക്കണം.

ഉത്രട്ടാതി:

കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം,യാത്രയില്‍ ധന നഷ്ടമോ അധിക ചെലവോ വരും, സുഹൃത്തുക്കള്‍ മൂലം ധനനാശം വരാം, ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ നോക്കണം, ചിലസംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും.

രേവതി:

ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, സ്ത്രൈണതകൂടിനില്‍ക്കും, പരാജയത്തില്‍ നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കണം, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, ചതിയില്‍ പെടാതിരിക്കാന്‍ സൂക്ഷിക്കണം, അര്‍ഹിക്കുന്ന രീതിയില്‍ അംഗീകാരം ലഭിക്കില്ല. നേത്ര രോഗം വരാതെ നോക്കണം , വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും.