b

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നന്ദു, ബൈജു സന്തോഷ്, അനുമോഹൻ, ഡോ. റോണി, കോട്ടയം രമേഷ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായ വിശ്വനാഥ്, മായ മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ. ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകൻ വിഷ്ണു ജി. രാഘവ് തന്നെയാണ്.

കഥ: ജാനിസ് ചാക്കോ സൈമൺ, ഛായാഗ്രഹണം: റോബി വർഗീസ് രാജ്, എഡിറ്റിംഗ്: മഹേഷ് നാരായണൻ, സംഗീതം: കൈലാസ് മേനോൻ, ഗാനരചന: വിനായക് ശശികുമാർ, കോ പ്രൊഡ്യൂസേർസ്: മേനകാ സുരേഷ്, രേവതി സുരേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ മോഹൻ, ഡിസൈൻ ഓൾഡ്‌ മോങ്ക്സ്. ഉർവശി തിയേറ്റഴ്സും രമ്യ മൂവീസും ചേർന്നാണ് വിതരണം.