
റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര കോട്ടയത്ത് ആരംഭിച്ചു. ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, ഷാജു കുരുവിള, നീരജ, ഭദ്ര, സിൻസ്, ബേബി എന്നിവരാണ് മറ്റു താരങ്ങൾ. ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങൾക്കുശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.രചന- നജിം കോയ. അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം
നൽകുന്നു.
ജനകൻ, സാൻഡ് വിച്ച് ,ഡേവിഡ് ആന്റ് ഗോലിയാത്ത് ,ഡോൾഫിൻ ബാർ,കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കു ശേഷം ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ എം.സി. അരുൺ, എ ബ്രോൺ മീഡിയാ ഇന്റർനാഷണലുമായി ചേർന്നാണ് നിർമ്മാണം.
അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിർവഹിക്കുന്നു.
പ്രൊഡക്ഷന്‍ കൺട്രോളർ- സേതു അടൂർ,
പ്രൊഡക്ഷൻ മാനേജർ - ഷൈൻ ഉടുമ്പുഞ്ചോല, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- സജി കോട്ടയം, പി.ആർ. ഒ വാഴൂർ ജോസ്.