vote-

കാൺപൂർ: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യുന്നതിന്റെ ചിത്രം പകർത്തിയതിനും, പോളിംഗ് ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ബിജെപി നേതാവും കാൺപൂർ മേയറുമായ പ്രമീള പാണ്ഡെയ്‌ക്കെതിരെ കേസെടുത്തു. ഹഡ്സൺ സ്‌കൂളിലെ പോളിംഗ് ബൂത്തിനകത്താണ് മേയർ പാണ്ഡെ മൊബൈൽ ഫോണിൽ വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിച്ചത്. മേയർ വോട്ട് ചെയ്ത പാർട്ടിയുടെ പേര് വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചുവെന്ന് അധികൃതർ വെളിപ്പെടുത്തി.

Kanpur's mayor Pramila Pandey has got herself photographed while voting for BJP, which is against the law of Election Commission.

Let us see, whether @ECISVEEP will take any action or will continue to be in hibernate mode!
pic.twitter.com/T1OcJTdB0o

— Lalji Desai (@LaljiDesaiG) February 20, 2022

പോളിംഗ് ബൂത്തിനകത്ത് നിന്ന് സെൽഫി എടുത്തതിന് മറ്റൊരു ബിജെപി നേതാവും പാർട്ടിയുടെ യുവമോർച്ചയുടെ മുൻ സിറ്റി പ്രസിഡന്റുമായ നവാബ് സിംഗിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്.