b

യുവനടൻമാരിൽ ശ്രദ്ധേയനായ ലുക്മാൻ അവറാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരിൽ വച്ചായിരുന്നു വിവാഹം.കെഎൽ 10 പത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ലുക് മാൻ വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഒഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് ,ഉണ്ട, ചുരുളി,അജഗജാന്തരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഓപ്പറേഷൻ ജാവയിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അർച്ചന 31 നോട്ടൗട്ട് ആണ് അവസാന റിലീസ് ചെയ്ത ചിത്രം.