queen-elizabeth-

ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മിതമായ രോഗലക്ഷണങ്ങളുള്ള രാജ്ഞി സെൽഫ് ഐസൊലേഷനിലാണെന്നും തന്റെ കടമകൾ നിർവഹിക്കുന്നത് തുടരുമെന്നും ബെക്കിംഗ്‌ഹാം പാലസ് അറിയിച്ചു. 95കാരിയായ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിന്റെ 70ാം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് ആചരിച്ചിരുന്നു. രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും അടുത്തിടെ കൊവിഡ് പോസിറ്റീവായിരുന്നു.