kk

നടൻ ലുക്‌മാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്‌മാൻ എൻജിനീയറിംഗ് ഖലയിൽനിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ‘സപ്തമശ്രീ തസ്‌കര’ ആയിരുന്നു ലുക്മാന്റെ ആദ്യ സിനിമ. പിന്നീട് കെ.എൽ10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും ലുക്മാൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

kk

മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ ശ്രദ്ധേയനാക്കിയത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിൽ രണ്ടുനായകന്മാരിൽ ഒരാളും ലുക്മാൻ ആയിരുന്നു. ലുക്മാൻ അഭിനയിച്ച അര്‍ച്ചന 31 നോട്ടൗട്ട്, ആറാട്ട് എന്നീ ചിത്രങ്ങൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

kk

kk