
റയൽ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അലാവ്സിനേയും അത്ലറ്റിക്കോ മാഡ്രിഡ് ഇതേ സ്കോറിന് ഒസാസുനയേയും കീഴടക്കി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് റയലിന് ജയമൊരുക്കിയത്. അസെൻസിയോ, വിനീഷ്യസ് ജൂനിയർ, കരിം ബെൻസേമ എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്.എവേ മത്സരത്തിൽ ഒസാസുനയ്ക്കെതിരെ ജാവോ ഫെലിക്സ്, ലൂയിസ് സുവാരസ്,ഏഞ്ചൽ കൊറേയ എന്നിവരാണ് നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. സ്ഥാനം തെറ്റി നിന്ന ഗോളിയെ കബളിപ്പിച്ച് സുവാരസ് നേടിയ ലോംഗ് റേഞ്ചർ ഗോൾ ലോകോത്തരമായിരുന്നു.