wheele

പാ​ലാ​:​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​വീ​ലി​'​യു​ടെ​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ 118​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​പാ​ലാ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​പാ​ലാ​ ​ന​ഗ​ര​ത്തി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ന്യൂ​ജ​ന​റേ​ഷ​ൻ​ ​ബൈ​ക്കു​മാ​യി​ ​അ​ഭ്യാ​സ​ത്തി​നി​റ​ങ്ങു​ന്ന​ ​കൗ​മാ​ര​ക്കാ​രെ​യും​ ​യു​വാ​ക്ക​ളെ​യും​ ​പി​ടി​കൂ​ടി​ ​ക​ർ​ശ​ന​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​പാ​ലാ​ ​പൊ​ലീ​സ് ​ആ​വി​ഷ്‌​ക​രി​ച്ച​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​വീ​ലി​'​ ​യു​ടെ​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​ആ​കെ​ 252​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​പൊ​ലീ​സ് ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ച​ത്.​ ​അ​ഞ്ച് ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ലും​ ​പാ​ലാ​ ​മു​നി​സി​പ്പാ​ലി​റ്റി​ ​പ​രി​ധി​യി​ലു​മാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ 118​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​തി​ൽ​ 90​ ​പേ​ർ​ ​പി​ഴ​യ​ട​ച്ചു.​ ​ഒ​രു​ ​രേ​ഖ​യു​മി​ല്ലാ​ത്ത​ ​ഒ​രു​ ​ബൈ​ക്ക് ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്ത് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റി.​ ​അ​മി​ത​വേ​ഗ​ത​യി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ച​ 5​ ​പേ​ർ​ക്കെ​തി​രെ​യും​ ​ഹെ​ൽ​മ​റ്റി​ല്ലാ​തെ​ ​വ​ന്ന​ 12​ ​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ​പെ​റ്റി​ക്കേ​സെ​ടു​ത്ത​ത്.​ ​പാ​ലാ​ ​സി.​ഐ​ ​കെ.​പി​ ​ടോം​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​വീ​ലി​യി​ൽ​ ​പാ​ലാ​ ​ട്രാ​ഫി​ക് ​എ​സ്.​ഐ.​ ​ജോ​ർ​ജ്ജ് ​ജോ​സ​ഫ്,​ ​സ്റ്റേ​ഷ​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​സ്.​ഐ.​ ​എം.​ഡി.​ ​അ​ഭി​ലാ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

37​ ​അ​പ​ക​ട​ങ്ങൾ

2022​ ​ജ​നു​വ​രി​ 1​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ 19​ ​വ​രെ​ ​പാ​ലാ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​മാ​ത്രം​ 37​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ​ഉ​ണ്ടാ​യ​ത്.​ 4​ ​പേ​ർ​ക്ക് ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ 37​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​ 34​ ​എ​ണ്ണ​വും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു.​ 22​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പാ​ലാ​ ​ഡി​വൈ.​എ​സ്.​പി.​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​വീ​ലി​യെ​ന്ന​ ​പ​ദ്ധ​തി​ ​ത​യാ​റാ​ക്കി​യ​ത്.​ ​വ​രും​ദി​വ​സ​ങ്ങ​ളി​ലും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​പാ​ലാ​ ​സി.​ഐ.​ ​കെ.​പി.​ ​ടോം​സ​ൺ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.