sheena-and-indrani

മുംബയ്: മകൾ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുടെ അവകാശവാദം സി.ബി.ഐ തള്ളി. ഷീന 'യഥാർഥത്തിൽ മരിച്ചു' എന്ന് സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. ഷീന കാശ്മീരിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഒരാൾ പറഞ്ഞെന്നും അതെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ദ്രാണിയാണ് കോടതിയെ സമീപിച്ചത്.

അസ്ഥികൂടത്തിന്റെ ഡി.എൻ.എ ഇന്ദ്രാണിയുടെയും ഷീനയുടെയും സാമ്പിളുമായി പൊരുത്തപ്പെടുന്നതാണ് മുഖ്യതെളിവെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു.

ആദ്യ വിവാഹത്തിലെ മകൾ ഷീനയെ ഇന്ദ്രാണി കൊന്നുകത്തിച്ചെന്നാണു കേസ്. മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.