
കോഴിക്കോട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണ്. ഭരണ- പ്രതിപക്ഷം നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികൾക്ക് പ്രചോദനമാവുന്നത്. ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട സർക്കാർ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നത് ഗവർണർ എതിർത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.