queen

ലണ്ടൻ: എലിസബത്ത് രാ‌ജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിംഗ്‌ഹാം കൊട്ടാരം വക്താക്കളാണ് ഈ വിവരം പുറത്തുവിട്ടത്. 95 വയസുകാരിയായ രാജ്ഞിയ്‌ക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണുള‌ളതെന്നാണ് വിവരം. രോഗബാധിതയെങ്കിലും രാജ്ഞി തന്റെ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നും കൊട്ടാരം വക്താക്കൾ അറിയിച്ചു.

നിലവിൽ മൂന്ന് ഡോസ് വാക്‌സിനും രാജ്ഞി സ്വീകരിച്ചിട്ടുണ്ട്. ഈയിടെ മൂത്തമകനായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്ഞിയുടെ താമസസ്ഥലമായ വിൻസർ കാസിലിലെ നിരവധി പേർക്ക് കൊവിഡ് രോഗബാധയുള‌ളതായാണ് വിവരം. രാജ്ഞിയ്‌ക്ക് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശംസിച്ചു. അധികാരമേറ്റതിന്റെ 70ാം വാർഷികം രാജ്ഞി ആഘോഷിച്ചത് ആഴ്‌ചകൾക്ക് മുൻപാണ്.