case-diary-

മകന്റെ സഹപാഠികളായ ആൺകുട്ടികളെ തന്നോടൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിന് വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഒമ്പത് ആൺകുട്ടികളെയാണ് ടെന്നസി സ്വദേശിയായ 38കാരി ക്ഷണിച്ചതെന്ന് പരാതി ഉയർന്നത്. ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കാൻ ഇവർ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവർക്കെതിരെ 18 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഇവർ കൂടുതൽ പേരെ ചൂഷൻം ചെയ്‌തിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായും ഇരയായവർ പരാതിയുമായി മുന്നോട്ട് വരണമെന്നും ്ദികൃതർ ആവശ്യപ്പെട്ടു. മറ്റ് രക്ഷിതാക്കളെപ്പോലെ സ്കൂളിലെ ക്ലബുകളുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇതുവഴിയാണ് ചൂഷണം നടത്തിയിരുന്നത്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും യുവതിയെ വിലക്കിയിട്ടുണ്ട്. .2020 മുതൽ 2021 അവസാനം വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവരിൽ രണ്ട് വിദ്യാർത്ഥികൾ ഈ കാലയളവിൽ മുതിർന്നവരായി മാറി. കേസിൽ ഇവർക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.