
മുംബയ്: മദ്യപിച്ച് വാഹനമോടിച്ചതിനും കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയതിനും തമിഴ് - തെലുങ്ക് സിനിമാ താരം കാവ്യ താപ്പറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബയ് ജുഹുവിലാണ് സംഭവം. മുംബയ് മാരിയറ്റ് ഹോട്ടലിന് സമീപമായി അപടകടകരമായി വാഹനം ഓടിക്കുന്നെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ മുംബയ് പൊലീസാണ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് കാവ്യയെ പിടികൂടിയത്. കാവ്യ ഓടിച്ച വാഹനം ഇടിച്ച് ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്തപ്പോൾ കാവ്യ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യപ്രയോഗങ്ങൾ നടത്തിയതായും ജുഹു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2018ൽ പുറത്തിറങ്ങിയ 'ഈ മായോ പെരെമിതൊ' എന്ന് തെലുങ്ക് ചിത്രത്തിലൂടെയാണ് കാവ്യ അഭിനരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 2019ൽ മാർക്കറ്റ് രാജ എം ബി ബി എസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു.