gold

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാര്‍ഥ് മധുസൂദനന്‍, നിതിന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.

സിദ്ധാര്‍ഥ് 1.1കിലോ സ്വര്‍ണ മിശ്രിതവും നിതിന്‍ 851 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കൊണ്ടുവന്നത്. സ്വര്‍ണ്ണ മിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഗര്‍ഭ നിരോധന ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.ഫെബ്രുവരി 14നും വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട നടന്നിരുന്നു. 6.2 കിലോ സ്വര്‍ണമാണ് അന്ന് പിടികൂടിയത്.