
നാദാപുരം: നാലര കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ.
ഇന്നലെ വൈകുന്നേരം നാദാപുരം തലശ്ശേരി റോഡിൽ പൊലീസ് ബാരക്കിന് മുൻപിൽ വെച്ചാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി നൂറുദ്ദീൻ (22) നെ കോഴിക്കോട് നാർക്കോട്ടിക്ക് സ്ക്വാഡും, നാദാപുരം ഡി. വൈ. എസ്. പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കോഴിക്കോട് നാർക്കോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നാദാപുരത്ത് പൊലീസ് വാഹന പരിശോധന നടത്തിയത്. തലശ്ശേരി ഭാഗത്ത് നിന്ന് . ബൈക്കിൽഎത്തിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ഹാൻഡ് ബാഗിൽ സൂക്ഷിച്ച നിലയിൽ നാലര കിലോ കഞ്ചാവ് കണ്ടത്തിയത്. നാദാപുരം സ്വദേശിക്ക് കൈമാറാനായി മലപ്പുറത്തു നിന്ന് എത്തിച്ചതാണിതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.