
മുട്ടം: കാറിൽ വില്പനക്ക് കൊണ്ടുവന്ന ഹാൻസും പാൻപരാഗും മുട്ടം പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 5.15 മണിയോടെ ചള്ളാവയൽ ഭാഗത്ത് വെച്ചാണ് സംഭവം. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ആറ്റുവീട്ടിൽ ഷെമീർ( 34), ആറ്റുചാലിൽ ഈസ്സ (47) എന്നിവരാണ് പാൻപാരാഗും ഹാൻസും കാറിൽ കോണ്ട് വന്നത്. 1890 പാക്കറ്റുകളാണ് കണ്ടെത്തിയത്. പൊതുവിപണിയിൽ 20,000 രൂപയാണ് ഇതിന്റെ വില. മുട്ടം എസ് ഐ പി കെ ഷാജഹാൻ, എ എസ് ഐ മാരായ രാംകുമാർ, മുഹമ്മദ്, സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ റോഡിൽ തടഞ്ഞ് നിർത്തി പരിശോധന നടത്തിയപ്പോഴാണ് ഉത്പ്പന്നങ്ങൾ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ബുധൻ,വ്യാഴാഴം ദിവസങ്ങളിൽ മുട്ടം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഹാഷീഷ്, കഞ്ചാവ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.