
മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടി നായകന്റെ അടിവാങ്ങുന്ന സ്ഥിരം വില്ലന്മാരിലൊരാളായിരുന്നു ജോൺ കൊക്കൻ. എന്നാൽ 'സാർപട്ട പരമ്പരൈ'യിലെ പെമ്പുലി എന്ന കഥാപാത്രം ജോണിന്റെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. മലയാളിയായ ജോൺ കൊക്കൻ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് പ്രധാന വേഷങ്ങളിൽ എത്തിയിട്ടുള്ളത്. എന്നിരുന്നാലും മലയാളത്തിലെ നായകന്മാരിൽ ഏറെയും ജോണിന്റെ സുഹൃത്തുക്കളാണ്. തന്റെ ചിത്രങ്ങൾ കണ്ടിട്ട് ഉണ്ണി മുകുന്ദൻ, ജയസൂര്യ തുടങ്ങിയ താരങ്ങൾ വിളിച്ച് നല്ല അഭിപ്രായം പറയാറുണ്ടെന്ന് ജോൺ പറയുന്നു. സിനിമ കണ്ടിട്ട് ലാലേട്ടന്റെ ഓഫീസിൽ നിന്നും കോൾ വന്നതായും, ലാലേട്ടൻ ചിത്രം കണ്ട് ഇഷ്ടപ്പെട്ടു എന്നറിയിച്ചതായും ജോൺ തന്റെ സന്തോഷം പങ്കുവയ്ക്കുന്നു. ജോൺ കൊക്കന്റെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.