school

തിരുവനന്തപുരം: രണ്ട് വർഷത്തിന് ശേഷം ഇന്ന് മുതൽ പൂർണമായും സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങി. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തുന്നത്. മാസ്‌ക് ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്‌തും പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകൾ നടത്തുക.

school

സ്‌കൂളിൽ എത്താൻ കഴിയാത്ത കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. യൂണിഫോമും ഹാജറും നിർബന്ധമല്ല. ഒന്ന് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടായിരിക്കും. ഏപ്രിലിൽ ആയിരിക്കും പരീക്ഷ. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകൾ ഈ മാസം തീരും. തുടർന്ന് മോഡൽ പരീക്ഷകൾ നടത്തും.

school

അങ്കണവാടി,​ ക്രഷ്,​ പ്രീപ്രൈമറി വിഭാഗവും സജ്ജമാണ്. പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്ലാസുകൾ ഉണ്ടാകും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂളിൽ ഭക്ഷണം വിതരണം ചെയ്യും.