russia-ukraine-tension

ന്യൂഡൽഹി: റഷ്യ- യുക്രെയിൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യുക്രെയിൻ വിഷയം ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അനുകൂല നിലപാട് സ്വീകരിച്ചതായി യു എസ്, ഫ്രഞ്ച് നേതാക്കൾ അറിയിച്ചു.

യൂറോപ്പിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി രണ്ട് നേതാക്കളെയും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അഭ്യർത്ഥിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ മാത്രം ച‌ർച്ചയിൽ പങ്കെടുക്കാമെന്ന് പ്രസിഡന്റ് അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇമ്മാനുവൽ മാക്രോൺ, ബൈഡൻ, പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ തമ്മിൽ നടന്ന നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി സാദ്ധ്യമായത്.

Today, President Biden convened a meeting of the National Security Council to discuss the latest developments regarding Russia’s military buildup on the borders of Ukraine. pic.twitter.com/v3EKIj9PRb

— The White House (@WhiteHouse) February 20, 2022

President Biden spoke with President Emmanuel Macron of France today. They discussed ongoing diplomacy and deterrence efforts in response to Russia’s military buildup on the borders of Ukraine.

— The White House (@WhiteHouse) February 20, 2022

ഫെബ്രുവരി 24ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ളിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ചേർന്ന് ഉച്ചകോടിയുടെ കാര്യക്രമങ്ങൾ രൂപപ്പെടുത്തുമെന്ന് മാക്രോണിന്റെ ഓഫീസും വൈറ്റ് ഹൗസും അറിയിച്ചു.

US President Joe Biden agrees to meet with Russian President Vladimir Putin 'in principle' if an invasion hasn't happened: Jen Psaki, Press Secretary, The White House#Ukraine pic.twitter.com/4gD7W013D9

— ANI (@ANI) February 21, 2022