police

കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ വനിതാ പൊലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ് ഐയെ പരസ്യമായി മർദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. സംഗതി പുറത്തറിഞ്ഞതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി.

വനിതാപൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കു തർക്കം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായതോടെയാണ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ് ഐയെ വനിതാപൊലീസുകാരി മർദ്ദിച്ചത്.