
ബേസിൽ ജോസഫിന്റെ മിന്നൽ മുരളിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ കഥാപാത്രം ടൊവിനോയുടെ കൈകളിൽ ഭദ്രമായിരുന്നു. ചിത്രത്തിൽ ഇടിമിന്നൽ ഏൽക്കുന്നതോടെയാണ് നായകന് അമാനുഷിക ശക്തി ലഭിക്കുന്നത്.
മിന്നൽ മുരളിയായി അഭിനയിച്ച് ടൊവിനോയ്ക്ക് ശരിക്കും 'പവർ' കിട്ടിയോ എന്ന സംശയത്തിലാണ് ആരാധകരിപ്പോൾ. സംശയത്തിന് കാരണമായതാകട്ടെ ലൊക്കേഷനിലെ ഇടവേളയിലെടുത്ത ഒരു വീഡിയോയും. ചുറ്റുമുള്ളവരുടെ കൈയടി നേടിയ വീഡിയോ കാണാം...
കഴിഞ്ഞ ഡിസംബറിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി) ആയി മാറുന്നതാണ് ചിത്രത്തിൽ പറയുന്നത്.