
കണ്ണൂർ: സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയവർ ആർഎസ്എസ് പരിശീലന പരിപാടിയിൽ പങ്കെടുത്തുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവനയ‌്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഫസൽവദം നടന്നപ്പോൾ പൊലീസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ കോടിയേരി പ്രതികളെ പ്രഖ്യാപിച്ചു. അവസാനം യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയപ്പോൾ കോടിയേരിയുടെ വീട്ടിലേക്ക് അന്വേഷണം നടന്നുവെന്ന് സന്ദീപ് പ്രതികരിച്ചു.
ഒരു രഹസ്യമായ ക്യാമ്പുമില്ല; പരസ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാടകയക്കെടുത്തിട്ടാണ് ക്യാമ്പുകൾ നടത്തുന്നത്. എല്ലാ വർഷവും നടക്കുന്ന ക്യാമ്പുകളാണിത്. രാജ്യത്ത് എല്ലായിടത്തും ഇത്തരം പരിശീലന ക്യാമ്പുകൾ ആർഎസ്എസ് നടത്തുന്നുണ്ട്. ഈ പരിശീനങ്ങൾ കഴിഞ്ഞയാളുകൾ തന്നെയാണ് രാഷ്‌ട്രപതി ഭവൻ മുതൽ താഴോട്ടിരിക്കുന്ന എല്ലാ ആളുകളും. അതുകൊണ്ട് അവർക്കൊന്നും സർട്ടിഫിക്കറ്റ് കൊടുക്കാൻ ഇവിടെയാരും മിനക്കെടേണ്ട.
കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഫസൽവദം നടന്നപ്പോൾ പൊലീസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ കോടിയേരി പ്രതികളെ പ്രഖ്യാപിച്ചു. അവസാനം യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയപ്പോൾ കോടിയേരിയുടെ വീട്ടിലേക്ക് അന്വേഷണം നടന്നു. ആസൂത്രിതമായി ഇത്തരം കൊലപാതകങ്ങൾ നടക്കുമ്പോൾ പ്രതികളെ മുൻകൂട്ടി പ്രഖ്യാപിക്കുകയും. യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. ആര് തെറ്റ് ചെയ‌്താലും യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തട്ടയെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. ബിജെപിക്ക് ഇതുമായിട്ട് യാതൊരു ബന്ധവുമില്ലെന്നും സന്ദീപ് പറഞ്ഞു.