
സാമന്ത നായികയാകുന്ന ശാകുന്തളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാളിദാസന്റെ ശാകുന്തളത്തെ അടിസ്ഥാനമാക്കി ഗുണശേഖരയാണ് ഈ പ്രണയ ചിത്രം അണിയിച്ചൊരുക്കുന്നത്.
സൂഫിയും സുജാതയും ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത്. അല്ലു അർജുന്റെ മകൾ അർഹയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അർഹയുടെ ആദ്യ ചിത്രം കൂടിയാണിത്. വെള്ള സാരിയിൽ അണിഞ്ഞൊരുങ്ങിയ ശകുന്തളയെ നോക്കി മാനുകളും അരയന്നവും മയിലുമെല്ലാം ചുറ്റിലും നിൽക്കുകയാണ്.
പോസ്റ്റർ കണ്ട ഏറെപ്പേരും ചിത്രം സൂപ്പർഹിറ്റാകുമെന്നാണ് കുറിച്ചിരിക്കുന്നത്. സാമന്തയുടെ പുതിയ ലുക്ക് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. മോഹൻ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലൻ, അനന്യ നാഗെല്ല, മധുബാല, കബീർ ബേഡി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.