
നടി ആശാ ശരത്തിന്റെ അമ്മയുടെ എഴുപത്തിയഞ്ചാം പിറന്നാളായിരുന്നു. നർത്തകി കലാമണ്ഡലം സുമതിയാണ് നടിയുടെ അമ്മ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.
അമ്മയ്‌ക്കൊപ്പം പിറന്നാൾ സദ്യ കഴിക്കുന്ന ചിത്രങ്ങളും ആശ ശരത്ത് പങ്കുവച്ചിട്ടുണ്ട്. 'ജന്മം തന്നു ജീവാമൃതം പകർന്നു വളർത്തിയ സ്‌നേഹസ്വരൂപം.. എല്ലാ രുചികളും നാവിലെഴുതിയത് അമ്മയാണ്.. ഓരോ ചുവടും ഓരോ മുദ്രയും അമ്മയാണ്. അമ്മയാണ് ഗുരുവും ദൈവവും ലോകവും... അമ്മയ്ക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ദിനം.'- എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.